08:38pm 12 November 2026
NEWS
യുനാനി രത്ന പുരസ്കാരം സമ്മാനിച്ചു.
27/01/2026  05:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
യുനാനി രത്ന പുരസ്കാരം സമ്മാനിച്ചു.
HIGHLIGHTS

ഹക്കിം പി ബി കെ മൗലവി ഫൗണ്ടേഷനും കേരള വികാസ് മധ്യയും ചേർന്ന് സംഘടിപ്പിച്ച ഹക്കിം പി ബി കെ മൗലവി സ്മാരക, പ്രഥമ  യുനാനി രത്ന പുരസ്കാരം ഹക്കിം ഡോ. കെ ടി അജ്മലിന്  അഡ്വ ഷെറീഫ് മരയ്ക്കാർ 
സമ്മാനിക്കുന്നു

കൊച്ചി: ഹക്കിം പി ബി കെ മൗലവി ഫൗണ്ടേഷനും കേരള വികാസ് മധ്യയും ചേർന്ന് സംഘടിപ്പിച്ച ഹക്കിം പി ബി കെ മൗലവി സ്മാരക, പ്രഥമ  യുനാനി രത്ന പുരസ്കാരം ഹക്കിം ഡോ. കെ ടി അജ്മലിന്
അഡ്വ ഷെറീഫ് മരയ്ക്കാർ സമ്മാനിച്ചു. ചടങ്ങിൽ ഹക്കിം പി ബി കെ മൗലവിയുടെ മകൻ പി കെ അബ്ദുൽ ജബ്ബാർ അധ്യക്ഷനായി. കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൾ, ജെയ്സൺ ജോസഫ് , അഡ്വ. ടി ഒ സേവ്യർ ,റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ അശോക് നായർ കേരള വികാസ് മധ്യ പ്രസിഡന്റ്‌ കെ. വി ജോൺസൻ കേരള വികാസ് മധ്യ സെക്രട്ടറി സിന്ധു ഹരീഷ് , താഹിർ ഇസ്മായിൽ എന്നിവർ സംസാരിച്ചു. സാമൂഹ്യ സേവന പ്രതിഭകൾക്കുള്ള പുരസ്കാരവും  സമ്മാനിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img